മലപ്പുറം : നിലമ്പൂരിൽ 16 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരന് 5 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു കോടതി,
പോത്തൻകല്ല് സ്വദേശി ഉണ്ണിക്കുട്ടനെയാണ് കോടതി ശിക്ഷിച്ചത്. അഞ്ചുവർഷവും രണ്ടു മാസവും തടവും 5000 രൂപ പിഴയുമാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടെ അധികതടവ് അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നൽകും.
2019 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് രാത്രി 12 മണിയോടെ പരാതിക്കാരിയുടെ വീട്ടിൽ കയറി പരാതിക്കാരിയെ വീട്ടുപറമ്പിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട പ്രതി ജയിലിൽ കഴിഞ്ഞ കാലം ശിക്ഷയായി കണക്കാക്കും.
പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വഴിക്കടവ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി എസ് ബിനു ആണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.