കോട്ടയം: പേരൂർ പൂവത്തുംമ്മൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 8:30 ഓടെ ആയിരുന്നു അപകടം
പമ്പയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തമിഴ്നാട് സ്വദേശികളായ അയ്യപ്പന്മാരെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയശേഷം തിരികെ പമ്പയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ല എന്നതാണ് പ്രാഥമിക വിവരം.