കാഠ്മണ്ഡു: നേപ്പാളിൽ വിമാന അപകടം ഉണ്ടായതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡൂവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ജോലിക്കാരും, സാങ്കേതിക ജീവനക്കാരും അടക്കം 19 യാത്രികർ ഉണ്ടായിരുന്നു എന്നതാണ് വിവരം. ബുധനാഴ്ച രാവിലെ ഏകദേശം 11 മണിയോടെ ആയിരുന്നു സംഭവം.