കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി. രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.
CPO മാരായ സുധീഷ് ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കയ്യാങ്കളിയിൽ
കലാശിച്ചത്.
സംഘർഷത്തിൽപ്പെട്ട CPO യുടെ തല പിടിച്ച് ജനലിൽ ഇടിച്ചു പൊട്ടിക്കുകയായിരുന്നു
തല പൊട്ടിയ CPO ആദ്യം SI യുടെ റൂമിലേക്ക് ഓടിക്കയറി പിന്നീട് റോഡിലേക്ക് ഇറങ്ങിയോടി.
പരിക്കേറ്റ CPO ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.