കൊച്ചി :- കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്.
അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽനിന്നും രക്ഷപ്പെടുന്നതിന് അനൂപ് കോൺട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നൽകിയാൽ കേസുകളിൽ ഒഴിവാക്കിയത് തരാമെന്നും തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഇയാളിൽ നിന്ന് പല തവണ അനൂപ് പണം വാങ്ങിയതായാണു വിവരം. വാഹനത്തിൽ വച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയുമായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കി അനൂപിനെ കോടതിയിൽ ഹാജരാക്കും.