കൊച്ചി : സംവിധായകനും റിയാലിറ്റി ഷോ താരകമായ അഖിൽമാരാർക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് ഇൻഫോപാർക്ക് പോലീസ് കേസെടുക്കാൻ കാരണം. വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താല്പര്യമില്ലെന്നും പകരം താൻ വീടുകൾ വെച്ച് നൽകുമെന്നും ആയിരുന്നു അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്.
പോലീസ് കേസ് എടുത്തതിന് പിന്നാലെ ‘വീണ്ടും കേസ്, ‘മഹാരാജാവ് നീണാൾ വാഴട്ടെ’ എന്നെഴുതിയ പുതിയ പോസ്റ്റും അഖിൽമാരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.