• About
  • Advertise
  • Careers
  • Contact
Tuesday, August 26, 2025
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Religious

ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾക്ക് തുടക്കം

അടുത്ത ഒരു വർഷത്തേക്കുള്ള തയ്യാറെടുപ്പാണ് കർക്കടക മാസം. പലവിധ ആചാരരീതികളും അനുഷ്ഠാനങ്ങളും ഈ മാസം നടത്തിവരുന്നു. ആരോഗ്യ സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യം ഈ മാസത്തിൽ നൽകുന്നുണ്ട്

admin by admin
July 16, 2024
in Religious
0
ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾക്ക് തുടക്കം
0
SHARES
8
VIEWS
Share on Facebook

രാമായണശീലുകളുമായി കര്‍ക്കടക മാസം പിറന്നു. പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കര്‍ക്കടകം വറുതികളുടെ കാലമാണെന്നാണ് പറയുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കടത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കടകത്തെ പഞ്ഞമാസം, കള്ളക്ക‍ര്‍ക്കടകം എന്നിങ്ങനെ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കടകത്തെ മാറ്റിവച്ചത്.

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. സൂര്യകിരണങ്ങള്‍ക്ക് ശക്തി കുറയുന്നതു കാരണമാണ് ഈ മാസത്തിൽ രോഗബാധയേറുന്നത്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരും.

Related posts

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും;  ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും; ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

August 14, 2025
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 17, 2025

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 17, 2025

January 16, 2025

അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിൻ്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. ഈ മാസം മനുഷ്യശരീരത്തിൽ ദഹനപ്രക്രിയ കുറവായിരിക്കും. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉത്തമം. ഇതിനാലാണ് വ്രതാനുഷ്ഠാനങ്ങൾക്ക് ഈ മാസത്തിൽ പ്രധാന്യം ഏറുന്നത്. കര്‍ക്കടക കഞ്ഞി, കര്‍ക്കടക കുളി, കര്‍ക്കടക സുഖചികിത്സ തുടങ്ങിയവ വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കു വേണ്ടി ഊര്‍ജം ആവാഹിക്കാനുള്ള ദിനചര്യകളാണ്. താള്, തകര, മത്തൻ, കുമ്പളം, ചേന, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നീ പത്തിലക്കറികള്‍ കര്‍ക്കടത്തിൽ കൂട്ടണമെന്നും പറയുന്നു.

ക‍ര്‍ക്കടത്തിലെ 30 നാളുകളിൽ പലവിധ പൂജകള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗണപതിഹോമവും ഭഗവതി സേവയും. കര്‍ക്കടകത്തിൻ്റെ അവസാനം ചിങ്ങ സംക്രമ ദിനത്തില്‍ പഴയ തറവാടുകളില്‍ ഐശ്വര്യ ദേവതയെ വരവേല്‍ക്കാന്‍ വീടിൻ്റെ വാതില്‍പ്പടികള്‍ കഴുകി വൃത്തിയാക്കി ഭസ്മക്കുറി വരച്ച് ചീവോതിപ്പൂവിടും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്ക് കത്തിച്ച് ഓട്ടുകിണ്ടിയില്‍ തെളിനീര്‍ നിറച്ചുവെച്ച് തറയില്‍ ചീവോതിപ്പൂവിടും. ‘ശീപോതിക്ക് വെക്കല്‍’ എന്നാണ് ഈ ആചാരത്തിന് പറയുക.

എല്ലാ ഹൈന്ദവ വീടുകളിൽ കര്‍ക്കടക നാളുകളിൽ രാമായണ പാരായണം നടത്തിവരുന്നുണ്ട്. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണം നൽകുന്നത്. എല്ലാ പാപങ്ങള്‍ക്കും പരിഹാരമായാണ് രാമായണ പാരായണം ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതും ഐശ്വര്യപ്രദമാണ്. ക‍ര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

കര്‍ക്കടക ചൊല്ലുകള്‍

ആടിക്കാറ്റിൽ അമ്മിപറക്കും

കര്‍ക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനും ദോഷം

കര്‍ക്കടക ഞാറ്റിൽ പട്ടിണി കിടന്നത് പുത്തരികഴിച്ചപ്പം മറക്കരുത്

കര്‍ക്കത്തിൽ കാക്കപോലും കൂടുകൂട്ടില്ല

കര്‍ക്കത്തിൽ രണ്ടോണം ഇല്ലംനിറയും പുത്തരിയും

കര്‍ക്കടകം തീര്‍ന്നാൽ ദുര്‍ഘടം തീര്‍ന്നു

കര്‍ക്കട മാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോള് പിടിക്കും

കര്‍ക്കടകത്തില്‍ വാവ് കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്‍റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട.

കര്‍ക്കടകത്തില്‍ പത്തുണക്ക്

കര്‍ക്കടകത്തിലെ പത്തുവെയിലില്‍ ആനത്തോലും ഉണക്കാം.

കര്‍ക്കടകത്തില്‍ കട്ട് മാന്താം.

കര്‍ക്കടകത്തില്‍ കട്ടിട്ടെങ്കിലും കൂട്ടണം.

കര്‍ക്കടകത്തില്‍ പത്തില കഴിക്കണം.

കര്‍ക്കടക മാസം ഒന്നാം തീയതി കുന്നിയോളം നൂറു തിന്നാല്‍ പന്നിയോളം വളരും.

ചേട്ട പുറത്ത്, ശീവോതി അകത്ത്.

അഞ്ചും പിഞ്ചും പുറത്തെ പോ, ആവണി അവിട്ടം അകത്തെ വാ, ഫൂ ഫൂ ചേട്ടാ ഭഗവതി പുറത്ത്, ശ്രീ ഭഗവതി അകത്ത്.

Tags: karkkidakamMalayalam newsprimemediaprimemediaonlineramayanamasam
Previous Post

കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ജൂലൈ 17 വരെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

Next Post

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും ദാരുണാന്ത്യം

Next Post
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In