ദമ്പതികൾ ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ചെയ്തു, ബോക്സ് തുറന്നപ്പോൾ മൂർഖൻ പാമ്പ്.
ബംഗളൂരു : സർജാപ്പൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ജീവന് തന്നെ ഭീഷണിയായ ദുരനുഭവം ഉണ്ടായത്,
സംഭവത്തെ പറ്റി അവർ വിശദീകരിക്കുന്നത് ഇങ്ങനെ :
ആമസോൺ ഷോപ്പിംഗ് സൈറ്റിൽ ഗെയിമിങ്ങിന് ആവശ്യമായ എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തിരുന്നു, ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയത്, ബോക്സ് തുറന്നതും പാമ്പ് പുറത്തേക്ക് വരുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മറ്റ് ആളുകൾ അടുത്തുണ്ടായിരുന്നു എന്നും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു എന്നും ദമ്പതികൾ വ്യക്തമാക്കി.
ദമ്പതികൾ പകർത്തി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ആമസോൺ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും, ദമ്പതികൾക്ക് തുക മടക്കി നൽകുകയും ചെയ്തു.