2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ലസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി.
ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശമുണ്ട്. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് നെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
160 ചിത്രങ്ങൾ ആയിരുന്നു ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. 38 ചിത്രങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്. ഇതിൽ ലോകോത്തര നിലവാരം പുലർത്തിയ സിനിമകളുടെ നീണ്ട നിരയാണ് ഇത്തവണ മത്സരം കടുപ്പിച്ചത്. അവസാന ഘട്ടത്തിൽ പരിഗണിക്കപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും ഒന്നിനൊന്നു മികച്ചവയായിരുന്നു.