കോട്ടയം : കോട്ടയത്തിന്റെ 49-മത് ജില്ലാ കളക്ടറായി ജോൺ. വി. സാമുവൽ ഇന്ന് ജൂലൈ 22 തിങ്കളാഴ്ച രാവിലെ 10.30 ന് ചുമതലയേൽക്കും. തിരുവനന്തപുരം സ്വദേശിയായ ജോൺ. വി. സാമുവൽ 2015 ഐ.എ.എസ് ബാച്ചുകാരനാണ്.
പിന്നോക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, കണ്ണൂർ ജില്ലാ ഡെവലപ്മെൻറ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10 30 ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന. പി. ആനന്ദിൽ നിന്നാണ് കോട്ടയം ജില്ലാ കളക്ടറായി ചുമതലയേൽക്കുക.