ആർപ്പൂക്കര: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ ഭിന്നശേഷിക്കാർക്കായുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ റോസമ്മ സോണി നിർവഹിച്ചു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാണി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അരുൺ ഫിലിപ്പ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു, ഗ്രാമപഞ്ചായത്ത് മെമ്പർ റോസിലി ടോമിച്ചൻ എന്നിവർ പ്രസംഗിച്ചു.