ക്രിസ്മസ് എന്നു കേൾക്കുമ്പോൾ കൊച്ചുകുട്ടികളുടെ പോലും മനസ്സിൽ ഉയരുന്ന ചിത്രമാണ് ക്രിസ്മസ് അപ്പൂപ്പന്റേത്. അദ്ദേഹത്തിനു നൽകപ്പെട്ടിരിക്കുന്ന പേര് ‘‘സാന്റാ ക്ലോസ്’’ എന്നാണ്. കുടവയറും നരച്ചു നീണ്ട താടിയും ചുവന്ന കുപ്പായവും നീണ്ടു ചുമന്ന തൊപ്പിയും തോളത്ത് സഞ്ചിയും കയ്യിൽ നിറയെ സമ്മാനങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആ രൂപം കൗതുകം ഉണർത്തുന്നതുതന്നെ. ക്രിസ്മസ് കാലത്ത് എല്ലാ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലും ക്രിസ്മസ് അപ്പൂപ്പനെ പ്രദർശിപ്പിച്ചിട്ടുണ്ടാവും. ക്രിസ്തുവിന്റെ ജനനവുമായി എന്തോ ബന്ധമുള്ള വ്യക്തി എന്ന ധാരണ പൊതുജന ഹൃദയത്തിൽ ഉയരുവാൻ അതു കാരണമാകുന്നു. ‘‘ക്രിസ്മസ് ഫാദർ’’ എന്ന പേരും കൂടി കേൾക്കുമ്പോൾ ബന്ധം കൂടുതൽ ഉറപ്പാക്കപ്പെടുകയാണ്.
സഭയിലെ വൈദിക സേവനത്തിനു സന്നദ്ധനായി, തുടർന്ന് ബിഷപ്പുമായി, നല്ല തീക്ഷ്ണവാനായ സഭാനേതാവും, ഉദാരമതിയായ മനുഷ്യസ്നേഹിയുമായി അദ്ദേഹം പ്രവർത്തിച്ചു. റോമാ ചക്രവർത്തി ഡയോക്ലീഷ്യന്റെ കാലത്ത് ക്രിസ്തീയ സഭയ്ക്ക് ഭീകരമായ പീഡനം ഏൽക്കേണ്ടിവന്നു. ആ ഘട്ടത്തിൽ നിക്കോളാസിനെ കാരാഗൃഹത്തിലടച്ചു. തന്റെ വിശ്വാസത്തിൽ നിന്നോ ആധ്യാത്മികതയിൽ നിന്നോ അണുമാത്രം വ്യതിചലിച്ചില്ല. പിന്നീട് കുസ്തന്തീനോസ് ചക്രവർത്തിയായി വന്നപ്പോൾ പീഡനം അവസാനിപ്പിച്ച് ക്രിസ്തീയ സഭയ്ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി. തദവസരത്തിൽ നിക്കോളാസ് സ്വതന്ത്രനായി. എ.ഡി. 325–ൽ ചേർന്ന നിഖ്യാ സുന്നഹദോസിൽ അദ്ദേഹം സംബന്ധിച്ചതായി പറയപ്പെടുന്നു. അതിനുശേഷം എ.ഡി. 345–ൽ അദ്ദേഹം നിര്യാതനായി. അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത് ‘I am Nicholas, a sinner’ – പാപിയായ നിക്കോളാസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ വിനയവും, താഴ്മയും വെളിപ്പെടുത്തുന്ന വാക്കുകൾ അനുഭവത്തിലുള്ളത്.
യാത്രാക്ഷീണിതനായി എത്തിയ ജോസഫിനും പ്രസവ വേദനയിലായിരുന്ന മറിയത്തിനും വഴിയമ്പലക്കാരനിൽ നിന്നു കിട്ടിയ മറുപടി ‘‘ഇവിടെ സ്ഥലമില്ല.’’
ഇന്നും ക്രിസ്തുവിനു സ്ഥലമില്ലാത്ത ആഘോഷങ്ങളല്ലേ നടമാടുന്നത്? സമാധാന സന്ദേശവുമായി വന്ന ദൈവപുത്രനു നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്വാഗതമരുളുന്ന ക്രിസ്തുജയന്തിയാകട്ടെ എന്നു പ്രാർഥിക്കുന്നു. ഏവർക്കും ശാന്തിയും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ!