ഇന്ന് ലോക യോഗാ ദിനം :
നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു.
യോഗ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്
മാനസികാരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയിൽ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകികൊണ്ട് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തിരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളിൽ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാൾക്ക് ബോധപൂർവ്വം സാധിക്കുന്നു.
ദൈനംദിന ജീവിതത്തിൽ ഏകാഗ്രതയും മനസ്സാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു.
ഒരു ദിവസത്തിൻ്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസ്സിനെ ചടുലവും ഉണർവുള്ളതുമാക്കി വെക്കുകയും ഇതുവഴി മുഴുവൻ ദിവസത്തിലും കൂടുതൽ ഉൽപാദനക്ഷമതയും ഏകാഗ്രതയും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.
ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതിൽ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.
എല്ലാവർക്കും മാനസികവും ശാരീരികവുമായ ഉണർവുണ്ടാകാൻ യോഗ സഹായകരമാവട്ടെ.