ന്യൂയോര്‍ക്ക് : കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍ നില്‍ക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും, അപകടകരമായ രീതിയില്‍ ബാലന്‍സ് ചെയ്ത് കയറി നിന്ന് തന്റെ സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് ആണ് യുവാവ് വീഡിയോ എടുത്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് അടികുറിപ്പ് ഇങ്ങനെയാണ് ‘യുഎസ്‌എയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ 1,435 അടി മുകളില്‍. ’യുവാവിന്റെ സാഹസികമായ വീഡിയോ പ്രശംസകളും ആശങ്കകളും കലര്‍ന്ന 49 ദശലക്ഷത്തിലധികം വ്യൂസാണ് നേടിയത്.
ഒരു ഉപയോക്താവ് പറഞ്ഞത് ‘ഇത് കണ്ടതിന് ശേഷം എന്റെ കൈപ്പത്തികളും കാലുകളും വിയര്‍ക്കുന്നു,’, ‘ഇത് ഭ്രാന്താണ്.’മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.അമേരിക്കന്‍ ഗായകനും റാപ്പറുമായ ട്രാവിസ് സ്‌കോട്ടിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ യുവാവിനെ ഫീച്ചര്‍ ചെയ്തതായി കമന്റ് വിഭാഗത്തിലെ നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. മറ്റു പലരും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായിരുന്നു,