ബെംഗളുരു : ബെംഗളുരുവിൽ വീലിങ് നടത്തിയ ബൈക്കർമാരെ ശിക്ഷിച്ച് നാട്ടുകാർ. വീലിങ് നടത്തിയ ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്ത് പ്രദേശ വാസികൾ മേൽപ്പാലത്തിൽ നിന്ന് താഴേക്കിടുകയായിരുന്നു. ബെംഗളൂരുവിന് പുറത്ത് നെലമംഗല – ഹാസൻ റൂട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ബൈക്ക് അഭ്യാസം നിരവധി തവണ നാട്ടുകാർ തടഞ്ഞിട്ടും യാതൊരു മാറ്റവുമില്ലാതെ തുടർന്നതോടെയാണ് നാട്ടുകാർ വാഹനം നശിപ്പിച്ചത്. എന്നാൽ നിയമം കൈയിലെടുക്കാൻ നാട്ടുകാർക്ക് അവകാശമില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നാട്ടുകാർ നിയമം കയ്യിലെടുത്തതിനെതിരെ ബൈക്കർമാർ പ്രതിഷേധിക്കുകയും ചെയ്തു.