ഡൽഹി :- പൂനെയിലെ കോന്ധ്യയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി
പീഡിപ്പിച്ചുവെന്നാരോപിച്ച് ഒമ്പത് വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ കുടുംബം അടുത്തടുത്ത വീടുകളിലാണ്
താമസിക്കുന്നതെന്ന് പോലീസ്
പറയുന്നു. പ്രതിയായ ആൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നതെന്നും പോലീസ് കണ്ടെത്തി.
സംഭവത്തിന് ശേഷം പെൺകുട്ടി വിവരങ്ങൾ വീട്ടിലെത്തി അമ്മയോട് പറഞ്ഞു. ഇതിന് ശേഷമാണ് പോലീസിൽ വിവരമറിയിച്ചത്.
ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് കാരണമെന്ന് പോലീസ് പറയുന്നു.
കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ജുവനൈൽ ജസ്റ്റിസ് വിധിയോട് കൂട്ടിച്ചേർത്തു.