മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിഭർത്താവ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലാണ് സംഭവം. ഉത്തം കാലേ എന്നയാളാണ് ഭാര്യയെ പെൺകുഞ്ഞ് ജനിച്ചു എന്ന ഒറ്റ കാരണത്താൽ തീകൊളുത്തിക്കൊന്നത്, വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയിൽ ഭാര്യ മൈനയുടെ മേൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പെൺകുഞ്ഞ് മാത്രം ജനിക്കുന്നതിൽ എപ്പോഴും ഇയാൾ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ ഒരു വഴക്കിനിടയിലായിരുന്നു സംഭവമെന്നും ഭാര്യയുടെ സഹോദരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. തീ പിടിച്ച ഉടൻ മൈന വീടിന് പുറത്തേക്ക് അലറിവിളിച്ചുകൊണ്ട് ഓടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൈനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല.