കോട്ടയം :- ലുലു ഹൈപ്പർമാർക്കറ്റിന്റെ വരവോടുകൂടി കോട്ടയത്ത് ഗതാഗതക്കുരുക്ക് കൂടുന്നു സാഹചര്യത്തിലാണ് ബിജെപി പ്രവർത്തകർ ലുലുവിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.
ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് കയറാനും ഇറങ്ങാനും എം സി റോഡിലുള്ള ഒരു വഴി മാത്രമാണ് ഉള്ളത് എന്നതാണ് ഗതാഗതക്കുരുക്ക് കൂടുവാനുള്ള പ്രധാന കാരണം ഇതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കണം എന്നാണ് പ്രവർത്തകരുടെ ആവശ്യം. സാധാരണ ദിവസങ്ങളിലും കൂടുതൽ കുരുക്കാണ് ഞായറാഴ്ച ദിവസങ്ങളിൽ. അടിയന്തരമായി ഇതിനൊരു പരിഹാരം വേണമെന്ന് മാനേജ്മെന്റിന് ധരിപ്പിച്ചിട്ടുണ്ട്.