പാലാരിവട്ടം :- പ്രാപഞ്ചിക ഊർജ്ജ ചികിത്സകളിൽ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയായ റെയ്കി ഹീലിംഗ് രംഗത്ത് കേരളത്തിനകത്തും പുറത്തും വർഷങ്ങളുടെ ചികിത്സാപാരമ്പര്യവും അനുഭവസമ്പത്തുമുള്ള റെയ്ലൈഫ് ഹോളിസ്റ്റിക് ഹീലിംഗ് സെൻ്ററിൻ്റെ നേതൃ ത്വത്തിൽ ഇന്നലെ പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു. റെയ് ലൈഫിൻ്റെ കീഴിൽ , എല്ലാ ആഴ്ചയിലും കേരളത്തിനകത്തും പുറത്തും നിരവധി ആളുകൾ പങ്കെടുക്കുന്ന ഓൺലൈൻ ഫ്രീ ഹീലിംഗും നടത്തി വരുന്നു. കേരളത്തിൽ തന്നെ റെയ്കി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് മാസ്റ്റർ ടീച്ചർ കൺവൊക്കേഷൻ നടക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. റെയ്കി ചികിത്സാ രംഗത്ത് 18 വർഷത്തോളം പരിചയ സമ്പത്തുള്ള ഇൻ്റർനാഷണൽ റെയ്കി മാസ്റ്റർ ടീച്ചറും റെയ്ലൈഫ് ഹോളിസ്റ്റിക് ഹീലിംഗ് സെൻ്ററിൻ്റെ ഡയറക്ടറുമായ Dr. വിനൂപ് ജയപാലിൻ്റെ നേതൃത്തിലാണ് ചടങ്ങുകൾ നടന്നത്. മാസ്റ്ററുടെ ശിക്ഷണത്തിലുള്ള 8 മാസ്റ്റർ ടീച്ചേഴ്സിനാണ് കൺവൊക്കേഷൻ നടന്നത്. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
റെയ്ലൈഫിൻ്റെ കീഴിൽ , എല്ലാ ആഴ്ചയിലും കേരളത്തിനകത്തും പുറത്തും നിരവധി ആളുകൾ പങ്കെടുക്കുന്ന ഓൺലൈൻ ഫ്രീ ഹീലിംഗും നടന്നു വരുന്നു.