ഏറ്റുമാനൂർ : ഏറ്റുമാനൂർ പാലാ റോഡിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കട്ടച്ചിറയിൽ പലചരക്ക് കട നടത്തുകയായിരുന്ന വെട്ടിമുകൾ കോട്ടൂർ ജോയി ഫിലിപ്പ് (65) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. പാലാ റോഡിൽ കിസ്മത്ത് പടിക്ക് സമീപം ഒക്ടോബർ 17 വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഏറ്റുമാനൂർ – പാലാ റോഡരികിൽ സ്കൂട്ടർ വെച്ച ശേഷം എതിരെയുള്ള കടയിലേക്ക് പോകുന്നതിനിടയിൽ ഇദ്ദേഹത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട് റോഡിൽ വീണ ഇദ്ദേഹത്തെ ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: മേഴ്സി ജോയി,കുമ്മണ്ണൂർ പൈനാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: അജീന മോൾ പ്രിൻസ്, അമയാ മോൾ റിജോ, അമൃത തെരേസ ജോയി. മരുമക്കൾ: പ്രിൻസ്, റിജോ. സംസ്കാരം ഒക്ടോബർ 18 ഞായറാഴ്ച 3. 30-ന് കട്ടച്ചിറ സെയിൽമേരീസ് കട്ടച്ചിറ സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.




