പത്തനംതിട്ട :- രാഷ്ട്രപതി ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാഷ്ട്രപതിയുമായി എത്തിയ ഹെലികോപ്ടര്‍ പ്രമാടത്തെ ട്രാക്കില്‍ താഴ്ന്നു.
ഇന്ന് രാവിലെയാണ് ഈ ട്രാക്കില്‍ കോണ്‍ക്രീറ്റ് ഇട്ടത്. ഉറയ്ക്കും മുമ്പേ രാഷ്ട്രപതിയുമായി ഹെലികോപ്ടര്‍ എത്തി.
ഹെലികോപ്ടര്‍ പറന്നിറങ്ങി രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലിപാടില്‍ ഹെലികോപ്ടര്‍ താഴ്ന്നത്. വന്നിറങ്ങുമ്പോള്‍ അപകടം ഉണ്ടായിരുന്നുവെങ്കില്‍ വലിയ ദുരന്തമായി മാറിയേനെ. പ്രമാടത്തേത് വലിയ സുരക്ഷാ വീഴ്ചയാണ് . കേരളത്തിന് തന്നെ നാണക്കേടാണ് ഈ സംഭവം. ഹെലികോപ്ടറില്‍ നിന്നും രാഷ്ട്രപതി ഇറങ്ങിയ ശേഷമായിരുന്നു ദുരന്തം. പ്രമാടത്ത് നിന്നും രാഷ്ട്രപതി ശബരിമലയിലേക്ക് തിരിച്ചു.




