ജൂനിയർ റിസർച്ച് ഫെല്ലോ ആകാൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ ? കൊച്ചി ശാസ്ത്ര സാങ്കേതിക സർവകാശാല (കുസാറ്റ്)ൽ നിങ്ങൾക്കായി ഇതാ മികച്ച അവസരം..
റൂസ പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കുസാറ്റ് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ആറു മാസത്തെ താൽക്കാലിക ഒഴിവിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്. ഒക്ടോബർ 28ന് രാവിലെ 10 മണിക്ക്, കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.




