2025ലെ എഴുത്തച്ഛൻ പുരസ്കാരം ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്ന കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്കാരത്തിൽ വ്യത്യസ്തമാക്കിയ കവികളിൽ പ്രധാനിയെന്ന് മന്ത്രി സജി ചെറിയാൻ പറയുകയുണ്ടായി. ഭാഷയിലും രൂപത്തിലും ഭാവത്തിലും തൻ്റേതായ ശൈലി കെ ജി എസ് സൃഷ്ടിച്ചെടുത്തു.
1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച അദ്ദേഹം ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂളിൽപ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം, കൊല്ലം എസ്.എൻ. കോളേജിൽ പഠനം. കൂടാതെ, 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു. കൂടാതെ, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും കൂടി ആയിരുന്നു.
2019 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വംവും, 1998 ൽ കേരള സാഹിത്യ അക്കാഡമി അവാർഡും, 2002 ൽ കേന്ദ്ര സാഹിത്യ അക്കഡമി അവാർഡും, 2020 ൽകടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..




