സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും നേരിയ വര്‍ധനവ്. ഇന്ന് പവന് 320 രൂപയാണ് സ്വര്‍ണ്ണത്തിന് വര്‍ധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 89,400 രൂപയായി. ഒരു ഗ്രാമിന് 11,175 രൂപയാണ്. ഇന്നലെ ഒരു പവൻ്റെ വില 89,080 രൂപയായിരുന്നു. അതുപോലെ ഒരു ഗ്രാമിൻ്റെ വില 11,135 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഈ മാസത്തില്‍ ഒരു പവൻ സ്വര്‍ണ്ണത്തിന് ഏറ്റവും ഉയർന്ന വില മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു അന്നുണ്ടായിരുന്നത്. ഈ വിലയില്‍ നിന്നാണ് വീണ്ടും വില കുറഞ്ഞത്. കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 രൂപയിലും കവിഞ്ഞിരുന്നു. അതേസമയം, സ്വര്‍ണ്ണവില കുത്തനെ ഉയരുന്നത് കാരണം ഈ വര്‍ഷം ഒരു പവന് ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.




