വിദ്യാർഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്ര ഒരുക്കാൻ കെഎസ്ആർടിസിയുടെ സ്റ്റുഡന്റസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കോൺടാക്റ്റ്ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർഥികൾക്ക് യാത്ര ചെയ്യാം.
ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപെട്ടിട്ടുള്ളത്. ഇതുവരെ 1,20,030 വിദ്യാർഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 38,863 വിദ്യാർഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട്.
ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർഥികൾക്കും കോൺടാക്റ്റ്ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കൺസഷൻ കാർഡ് ലഭിക്കുന്നതിന് https://concessionksrtc.com/ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.




