ഇടുക്കി : വാഗമണ്ണിൽ വാഹന പരിശോധനക്കിടെ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.




