പത്തനംതിട്ട : പത്തനംതിട്ടയിൽ ബിജെപിക്കായി കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കൂടെ നിന്ന് സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരിയോ എന്ന് സംശയം. സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ചു പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ്കുമാറിന് പത്രിക നൽകാനായില്ല. പത്തനംതിട്ട കവിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇതോടെ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ലാതായി. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്ന് വ്യാപക ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.




