തൃശ്ശൂരും പാലക്കാടും ഇന്ന് രാവിലെ 8 15 ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.
തീവ്രത 3 രേഖപ്പെടുത്തിയ ഭൂചലനം 3 മുതൽ 4 സെക്കൻഡ് വരെ നീണ്ടുനിന്നു.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 8.15 ന് വലിയ ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
വിദഗ്ധ സംഘം ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തിവരുന്നു ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് സംഘം അറിയിച്ചു.
മാസങ്ങൾക്ക് മുമ്പ് പുത്തൂര്, പുതുക്കാട് മേഖലകളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.