ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്.
രാവിലെ 9 മണിയോടെ പട്ടിത്താനത്താണ് അപകടം ഉണ്ടായത്. എതിർ ദിശകളിൽ നിന്നും എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ട എം സി റോഡിൽ. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനസ്ഥാപിച്ചു.
പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.