പാലാ – പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പല പന്ത്രണ്ടാം മൈലിന് സമീപം വാഴമഠം ഭാഗത്താണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 6.15 ടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൂർണമായും തകർന്നു.
കുരുവിള എന്ന ആളിന്റെ വീടിന്റെ മുൻവശത്തേക്കാണ് ലോറി ഇടിച്ചു കയറിയത്
അപകടത്തിൽ ആർക്കും തന്നെ കാര്യമായ പരുക്കുകൾ ഒന്നുമില്ല.
തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.