തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച് എസ് & വിഎച്ച്എസ് സ്കൂളിലെ പ്ലസ് വണ്ണിലെ പ്രവേശനോത്സവം കുട്ടികൾക്കും മാതാപിതാക്കൾക്കും പൂച്ചെടികൾ വിതരണം ചെയ്ത് നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ പാഠം പകർന്നു നൽകിയ പ്ലസ് വൺ പ്രവേശനോത്സവം നവ്യാനുഭവവുമായി. ഇത്തരത്തിലുള്ള പുതുരീതികൾ അനുകരിക്കപ്പെടേണ്ടതാണ്.
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ് പ്രിൻസിപ്പിൾ ഇൻ ചാർജ് അഞ്ചു. എസ്, സ്കൂൾ മാനേജർ പി. ആർ സുഗതൻ, ഹൈസ്കൂൾ യൂണിയൻ സെക്രട്ടറി ഷാജി പുഴവേലിൽ, പിടിഎ വൈസ് പ്രസിഡൻറ് റെജി പൂത്തറ, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ. ജയശ്രീ, സ്മിത പോൾ, കുമാരി ദിയ എൽസ ജോമോൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.