കോട്ടയം: കുമാരനല്ലൂർ നീലിമംഗലത്ത് ഇതരസംസ്ഥാന തൊഴിലാളിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്നും കോട്ടയം എറണാകുളം മെമു ട്രെയിനിന്റെ ടിക്കറ്റും കണ്ടെത്തി. കുമാരനല്ലൂർ തൃക്കയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗാന്ധിനഗർ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.