തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര് ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. നേരത്തെ ആഗസ്ത് ഏഴ് വരെയായിയിരുന്നു അനുവദിച്ചിരുന്നത്. സമയം ദീർഘിപ്പിക്കണമെന്ന് സിപിഐ എം ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.