മഹാരാഷ്ട്ര : ഹണിമൂണ്‍ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവ് നവവരൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മഹാരാഷ്ട്രയിലെ താനെ എന്ന ജില്ലയിലാണ് സംഭവം നടന്നത്. 29കാരനായ മരുമകന്‍ ഇബാദ് അതിക് ഫാല്‍ക്കെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതി ജക്കി ഗുലാം മുര്‍താസ ഖോട്ടാല്‍ (65) ഒളിവിലാണെന്ന് കല്യാണ്‍ ഏരിയയിലെ ബസാര്‍പേത്ത് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ ഗൗഡ് പറഞ്ഞു.
ഫാല്‍ക്കെ അടുത്തിടെ ഖോട്ടലിന്റെ മകളെ വിവാഹം കഴിച്ചു. മധുവിധുവിനായി കശ്മീര്‍ സന്ദര്‍ശിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദമ്പതികള്‍ വിദേശത്ത് മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് ആഗ്രഹിച്ചു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഫാല്‍ക്കെ തന്റെ വാഹനം റോഡിന് സമീപം നിര്‍ത്തി ഇറങ്ങി. ഈ സമയം കാറില്‍ ഫാൽക്കയെ കാത്തുനിന്ന ഖോട്ടാല്‍ അടുത്തേക്ക് ഓടിയെത്തി ആസിഡ് എറിയുകയായിരുന്നു. മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. ഖോട്ടാല്‍ ഒളിവിലാണ്