• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Horoscope

അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ പുതുവർഷഫലം.

മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.

admin by admin
January 1, 2025
in Horoscope
0
അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ പുതുവർഷഫലം.
0
SHARES
41
VIEWS
Share on Facebook

2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു അശ്വതി മുതൽ രേവതി നക്ഷത്രം വരെയുള്ളവരുടെ പൊതുഫലങ്ങൾ നോക്കാം.

മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.

Related posts

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 16, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 01_January_2026

December 31, 2025
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 15, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 31_December_2025

December 30, 2025

 

അശ്വതി :-

കഴിഞ്ഞ വർഷത്തിൻ്റെ തുടർച്ചയായുള്ള അനുഭവങ്ങൾ തന്നെയാവും ആദ്യ അഞ്ചുമാസക്കാലം പ്രതീക്ഷിക്കാനാവുക.വിദേശതൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. പദവിയിൽ ഉയർച്ചയോ സ്വതന്ത്ര ചുമതലയോ ലഭിക്കുന്നതാണ്. എതിർപ്പുകളെ അതിജീവിച്ച് മുന്നേറാനാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം സംഭവിക്കുന്നതിനാൽ അശ്വതി നാളുകാർക്ക് ഏഴരശ്ശനിക്കാലം തുടങ്ങുകയാണ്. വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ കുറച്ചൊക്കെ അനിശ്ചിതത്വവും ആശയക്കുഴപ്പവും വരാനിടയുണ്ട്. ഈ സമയത്ത് ആരോഗ്യകാര്യത്തിലും ധനകാര്യത്തിലും ജാഗ്രത അനിവാര്യമാണ്

 

ഭരണി :-

സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.ഭവന നിർമാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗദുരിതത്തിൽ നിന്ന് ആശ്വാസം. ഉദ്യോഗലബ്ധി, കലാപരമായ ഉയർച്ച, ധനപരമായ വളർച്ച എന്നിവയെല്ലാം യാഥാർത്ഥ്യമാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം മൂലം ഏഴരശ്ശനിക്കാലം ആരംഭിക്കുന്നു. മേയ് മാസത്തിൽ വ്യാഴം മൂന്നാം ഭാവത്തിലേക്ക് പോവുകയാണ്. രാഹു മാറ്റം ഗുണകരമാവും. ജൂൺ മാസം മുതൽ വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം

 

കാർത്തിക :-

ജൂൺ വരെ മേടക്കൂറുകാർക്ക് അനുകൂലമായ കാലഘട്ടമായിരിക്കും. ശത്രുവിജയം അനായാസമാവും. ഉദ്യോഗലബ്ധി സ്വാഭാവികമായി വന്നെത്തും.സേനാവിഭാഗങ്ങളിൽ ജോലി ലഭിക്കുവാൻ അവസരം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. സാമൂഹികമായ അംഗീകാരം ലഭിക്കും. മാർച്ച് ഒടുവിൽ ഏഴരശ്ശനിക്കാലം തുടങ്ങുന്നതാണ്. ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്.
ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യത്തിനുമേൽ ഗുണഫലം പ്രതീക്ഷിക്കാം. ക്ഷമാപൂർവുമായ കാത്തിരിപ്പിന് അർഹിക്കുന്ന ഫലം ലഭിക്കുന്നതാണ് വിവാഹത്തിന് യോഗമുണ്ട്. വസ്തുവോ വീടോ വാങ്ങാൻ സാധിക്കും. പ്രണയത്തിൽ ആഹ്ളാദിക്കുവാനാവും. ദാമ്പത്യത്തിൽ സന്തോഷം പ്രതീക്ഷിക്കാം. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കുന്നതാണ്.

 

രോഹിണി :-

ആദ്യ മൂന്നു മാസങ്ങളിൽ പ്രത്യേക മാറ്റങ്ങൾ കാണുന്നില്ല സ്വന്തം തൊഴിലിൽ കാര്യതടസ്സം തുടരുന്നതാണ്. സ്ഥാനക്കയറ്റം അനർഹർക്ക് കിട്ടുന്നതിൽ വിഷമിക്കും. വസ്തുവില്പനയിൽ കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. കുടുംബത്തിൽ സമാധാനം കുറയുന്നതാണ്. മാർച്ചു മാസം അവസാനം ശനി കുംഭം രാശിയിൽ നിന്നും മീനത്തിലേക്ക് പ്രവേശിക്കുന്നതോടെ കണ്ടകശനി അവസാനിക്കുന്നതിനാൽ തൊഴിലിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ജൂൺമാസം മുതൽ വ്യാഴാനുകൂല്യം വരും. അക്കാരണത്താൽ മനശ്ശാന്തിയുണ്ടാവും
മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. കടബാധ്യതകൾ തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും.

 

മകയിരം :-

സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധവേണ്ട കാലമാണ്. വലിയ മുതൽമുടക്കുകൾക്ക് തുനിയാതിരിക്കുക . ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് കണ്ടകശനി തീരുന്നത് ഏറ്റവും ആശ്വാസകരമാണ്. വ്യാഴം ജന്മരാശിയിൽ നിന്നും മാറുകയാൽ ജൂൺ മാസം മുതൽ ഉയർന്ന ഗുണാനുഭവങ്ങൾ കൈവരും. രാഷ്ട്രീയ സ്വാധീനം അധികമാവും. കടബാധ്യതകളുടെ കാര്യത്തിൽ ഏറ്റവും ആശ്വാസം ഭവിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. മക്കളുടെ പഠനം, ഉദ്യോഗം, വിവാഹം മുതലായവയിൽ ആഗ്രഹിച്ച വിധത്തിലുള്ള ഫലം പ്രതീക്ഷിക്കാം.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം. സാമ്പത്തിക പുരോഗതി കൈവരിക്കും.തൊഴിൽരഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും.മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയബന്ധങ്ങൾ ഉണ്ടാകും വിവാഹമാലോചിക്കുന്നവർക്ക് അനുകൂല സമയമാണ്.

 

തിരുവാതിര :-

ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും. ഭൂമി വിൽപന വഴി നേട്ടങ്ങൾ ഉണ്ടാകും. സഹോദരർ, സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കും.രോഗദുരിതത്തിൽ കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും മുൻകൈയെടുക്കും. ഏപ്രിൽ മുതൽ കണ്ടകശ്ശനിക്കാലമാവുകയാൽ ഇടപാടുകളിൽ കണിശത പുലർത്തണം. തൊഴിൽ തേടുന്നവർക്ക് സ്ഥിരവരുമാനം ഉണ്ടാവുന്നതാണ്. ജൂൺ മുതൽ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നു. അവിവാഹിതർക്ക് വിവാഹം നടക്കും.

 

പുണർതം :-

ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത്. സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും.
മിഥുനക്കൂറുകാർക്ക് ഏപ്രിൽ മുതൽ പത്താം ഭാവത്തിൽ കണ്ടകശ്ശനി വരുന്നതിനാൽ തൊഴിൽമാറ്റം കരുതലോടെയാവണം. പൊതുപ്രവർത്തകർ സ്വന്തം അണികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നതാണ്. ജൂൺ മുതൽ വ്യാഴത്തിൻ്റെ ജന്മരാശിയിലെ സഞ്ചാരം കാരണം സാമ്പത്തിക കാര്യങ്ങളിൽ അല്പം സമ്മർദ്ദം ഭവിക്കുന്നതാണ്. കർക്കടകക്കൂറുകാർക്ക് വിദേശപഠനം/തൊഴിൽലബ്ധി എന്നിവ സാധ്യമാവും. കടബാധ്യതകൾ പരിഹരിക്കാൻ ബന്ധുക്കളുടെ /സുഹൃത്തുക്കളുടെ സഹായം തേടിയേക്കും.കുടുംബജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും.സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും.

 

പൂയം :-

സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപന, ഏജൻസി ജോലികളിൽ നിന്നും ധനലാഭമുണ്ടാകും.വ്യാഴാനുകൂല്യം ഉള്ളതിനാൽ കൊതിച്ച പദവികൾ ലഭിക്കാൻ കാരണമാവുന്നതാണ്. സ്വയം ചിന്തിച്ചും വരും വരായ്കകൾ കണക്കാക്കിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സഫലമാവും. കുറച്ചു കാലമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഗൃഹനിർമ്മാണത്തിന് അവസരം ഭവിക്കും സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറച്ചൊരാശ്വാസം നൽകുന്നതായിരിക്കും.അന്യനാട്ടിൽ പഠനത്തിനോ ജോലിക്കോ അവസരം സാധ്യമാകുന്നതാണ്.ഗൃഹ നിർമാണം സാധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും.

 

ആയില്യം :-

സ്വച്ഛതയും സമാധാനവും എല്ലാക്കാര്യത്തിലും നിലനിർത്താനാവും. ദീർഘകാലമായി കാത്തുപോരുന്ന ന്യായമായ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനത വർദ്ധിക്കും. കലാസാഹിത്യരംഗം ഉപജീവനമായി സ്വീകരിച്ചിട്ടുള്ളവർ കൂടുതൽ ഉയരങ്ങളിലെത്തും. പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കി താമസം തുടങ്ങുവാനാവും. സാങ്കേതിക വിദ്യാഭ്യാസത്തിൽ ഉന്നതബിരുദം കരസ്ഥമാക്കും. കാലതാമസം കൂടാതെ ആശിച്ച ജോലിയിൽ പ്രവേശിക്കുന്നതാണ്. ഈ വർഷത്തെ ശനിമാറ്റം ആശ്വാസമുണ്ടാക്കും.വിവാഹമാലോചിച്ചു നടക്കാതിരുന്നവർക്ക് തടസ്സം മാറി മികച്ച ബന്ധം ലഭിക്കും. രാഹുമാറ്റം കാര്യവിഘ്നത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തും. വ്യാഴം പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ വർഷമദ്ധ്യം മുതൽ യാത്രകൾ കൂടും. കുടുംബാംഗങ്ങൾ ജോലി, പഠിപ്പ് മുതലായവയാൽ പല ദേശങ്ങളിൽ വസിക്കേണ്ടിവരും.ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും. പണി പൂർത്തിയാക്കിയ ഫ്‌ളാറ്റ്, വീട് എന്നിവ വാങ്ങുവാൻ യോഗമുണ്ട്.

 

മകം :-

തൊഴിൽരംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും.വരുമാന വർധനയുണ്ടാകും. ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നനിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും.ദീർഘകാലം പ്രണയിച്ചവർക്ക് വിവാഹത്തിലൂടെ ഒന്നാവാനാവും. കുട്ടികളില്ലാതെ വിഷമിച്ചവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മാർച്ച് 29 ന് കണ്ടകശനി തീരുന്നു. എന്നാൽ അഷ്ടമശനി തുടങ്ങുന്നു. രാഹു എട്ടിൽ നിന്നും ഏഴിലേക്ക് മാറുന്നുണ്ട്. ജന്മരാശിയിൽ കേതുവിൻ്റെ സഞ്ചാരം തുടങ്ങുകയുമാണ്. ഇത്തരം ഗ്രഹമാറ്റങ്ങളാൽ ആരോഗ്യകാര്യത്തിൽ സവിശേഷ ശ്രദ്ധയുണ്ടാവണം. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും.

 

പൂരം :-

ഗുണാനുഭവങ്ങളും ലക്ഷ്യപ്രാപ്തിയും ഭവിക്കുന്ന വർഷമാണ്. തടസ്സങ്ങളെ മനശ്ശക്തിയാൽ മറികടക്കും. .
നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിക്കാൻ സാധ്യത. വിദേശയാത്രയ്ക്ക് യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നതബിരുദം നേടാനും വിളംബം വരാതെ തന്നെ യോഗ്യതക്കൊത്ത ജോലി ലഭിക്കാനും പ്രയാസമുണ്ടാവില്ല. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നം പൂവണിയുന്നതാണ്.ഓഹരി വിപണി, ഊഹക്കച്ചവടം എന്നിവയിലൂടെ നേട്ടങ്ങളുണ്ടാകും. വ്യാഴം പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ 2025 മേയ് മാസത്തിനു ശേഷം നേട്ടങ്ങൾ അധികരിക്കും. ഏഴിലെ ശനി എട്ടിൽ പ്രവേശിക്കുന്നതും എട്ടിലെ രാഹു ഏഴിൽ പ്രവേശിക്കുന്നതും ഗുണകരമാവില്ല. ആരോഗ്യ കാര്യത്തിൽ നിരന്തരശ്രദ്ധ അനുപേക്ഷണീയമാണ്.

 

ഉത്രം :-

ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗം കൂടുതൽ ഗുണകരമായേക്കും. വ്യാഴത്തിൻ്റെ പതിനൊന്നിലെ സഞ്ചാരം സാമ്പത്തിക സ്ഥിരതയ്ക്ക് വഴിവെക്കും. ഉന്നത ബിരുദം നേടുവാനാവും. തൊഴിലിൽ മുതൽമുടക്കിയ തുക ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വായ്പകൾ അടച്ചുതീരുന്നത് ആശ്വാസമുണ്ടാക്കും. ഉദ്യോഗാന്വേഷികൾ നിരാശപ്പെടില്ല. ശനിയും രാഹുവും മാറിമാറി ഏഴാം ഭാവത്തിൽ തുടരുന്നത് ദാമ്പത്യത്തിൽ സംഘർഷമുണ്ടാക്കാം. ആരോഗ്യപരമായും ശ്രദ്ധ വേണം. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിൽ സ്ഥാനപ്രാപ്തിയും അധികാരലബ്ധിയും വന്നുചേരുന്നതാണ്. മനസ്സമാധാനം ഉണ്ടാവും. നറുക്കെടുപ്പുകളിലും ചിട്ടിയിലും വിജയിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും. ഗൃഹ നിർമാണത്തിൽ നിലനിന്നിരുന്ന അവിചാരിത തടസ്സം നീങ്ങും. വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോകുവാനുള്ള സാധ്യത നിലനിൽക്കുന്നു.

 

അത്തം :-

ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി ലഭിക്കുകയും ചെയ്യും.വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ദാമ്പത്യ ജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്.വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.മാർച്ചുമാസം ഒടുവിലെ ശനിയുടെ ഏഴാം രാശിയിലേക്കുള്ള മാറ്റത്താൽ കണ്ടകശ്ശനിക്കാലത്തിന് തുടക്കമാവും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച അനിവാര്യമായ കാലഘട്ടമായിരിക്കും. മെയ് മാസത്തിലെ വ്യാഴമാറ്റം മൂലം നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ അധ്വാനം ആവശ്യമായി വരുന്നതാണ്.

 

ചിത്തിര :-

ഒരുപാട് മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്ന വർഷമാണ് 2025. വിശേഷിച്ചും തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക്. അഷ്ടമവ്യാഴത്തിൻ്റെ ദൗർഭാഗ്യം വർഷത്തിൻ്റെ പകുതി മുതൽ ഒമ്പതിലെ വ്യാഴത്തിൻ്റെ നന്മയായി മാറുന്നു. ആദ്യ മൂന്നുമാസങ്ങളിൽ കന്നിക്കൂറുകാരായ ചിത്തിരക്കാർക്കാവും ശുഭഫലങ്ങൾ വരിക. കടബാധ്യത ഒട്ടൊക്കെ തീർക്കാൻ കഴിഞ്ഞേക്കും. കുടുംബപരമായ ചുമതലകൾ ഭംഗിയായി നിർവഹിക്കാനും സാധിക്കുന്നതാണ്. വസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. മാർച്ച് ഒടുവിലെ ശനിമാറ്റം മൂലം തുലാക്കൂറുകാർക്ക് കർമ്മഗുണം അഭിവൃദ്ധിപ്പെട്ടേക്കും. പുതിയ ജോലി തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ കഴിഞ്ഞവർക്ക് ജന്മനാട്ടിൽ മടങ്ങിവരാനും വിശ്രമജീവിതം നയിക്കാനും സാഹചര്യം അനുകൂലമാവും. ആരോഗ്യപരമായി സ്വസ്ഥത പ്രതീക്ഷിക്കാം.സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കുറവായിരിക്കും.ഗൃഹനിർമാണത്തിൽ അവിചാരിത തടസ്സം നേരിടാം.

 

ചോതി :-

സാമ്പത്തികപരമായ നേട്ടങ്ങൾക്കായി കഠിനപ്രയത്നം വേണ്ടി വരും. വരവിനൊപ്പം ചെലവും അധികരിക്കും. ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റ പണികൾ വേണ്ടി വരും. വളരെ അടുത്ത സുഹൃത്തുക്കളുമായി മാനസിക അകൽച്ചയ്ക്കു സാധ്യത. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടി വരും. വിദ്യാർഥികൾക്ക് അലസത പിടിപെടാവുന്ന കാലമാണ്. പിതൃജനദുരിതമുണ്ടാകും.ഏപ്രിൽ മുതൽ അല്പാല്പമായി കാര്യങ്ങൾ വരുതിയിലാവും. ശനി ആറാം ഭാവമായ മീനത്തിൽ പ്രവേശിക്കുന്നത് കാര്യവിജയത്തിന് ഏറ്റവും അനുകൂലമാവും. പല കാലങ്ങളായി ക്ലേശിപ്പിച്ച ശത്രുക്കൾ നിശബ്ദരായേക്കും.വലിയ പ്രയത്നം കൊണ്ടും മുൻപ് നേടാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുയത്നത്താൽ കരഗതമാവുന്നതാണ്. മേയ് മാസം പകുതിയോടെ വ്യാഴം അഷ്ടമഭാവത്തിൽ നിന്നും ഭാഗ്യഭാവത്തിൽ സംക്രമിക്കുന്നത് സർവ്വവിധത്തിലും ആശ്വാസമാവും.

 

വിശാഖം :-

ആദ്യം പ്രതികൂലമായും ക്രമേണ അനുകൂലമായി മാറുന്ന ഫലങ്ങളാണുണ്ടാവുക.
സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം ഉയരുന്നതായിരിക്കും.സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണമായി വീട്ടുവാൻ സാധിക്കും. അർഹിക്കുന്ന പദവി ലഭിക്കാത്തതിൽ വിഷമമുണ്ടാവും. അനാവശ്യമായ തർക്കങ്ങൾ കുടുംബ ജീവിതത്തിൻ്റെ സ്വൈരം കെടുത്താനിടയുണ്ട്. മാർച്ച് മാസം ഒടുവിലായി വരുന്ന ശനിയുടെ ആറാം ഭാവത്തിലേക്കുള്ള രാശിമാറ്റവും മേയ് മാസം പകുതിയിലായി വരുന്ന വ്യാഴത്തിൻ്റെ ഭാഗ്യഭാവത്തിലേക്കുള്ള രാശിമാറ്റവും ഏറ്റവും ഗുണപ്രദമാണ്. തുലാക്കൂറുകാർക്ക് ജീവിതത്തിൽ ഉയരാനും സുസ്ഥിതിയിൽ എത്താനും സാഹചര്യം അനുകൂലമാവും. അനാരോഗ്യത്താൽ വിഷമിക്കുന്നവർക്ക് ചികിൽസാ മാറ്റം കൊണ്ട് സുഖം ഭവിക്കുന്നതായിരിക്കും. ഉന്നത ബിരുദം കരസ്ഥമാക്കാനും അർഹതയിൽ അധികമായ ജോലി നേടാനും സാധിക്കുന്നതാണ്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമ സന്താനലാഭമുണ്ടാകുന്ന കാലമാണ്.

 

അനിഴം :-

ധാരാളം ഗുണഫലങ്ങളുള്ള വർഷമാണ്.ബന്ധുജനഗുണം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറി തിരികെയെത്തും. വിവാഹമോചനം വരെയെത്തിയ തർക്കങ്ങൾ രമ്യമായി പരിഹരിച്ച് ദമ്പതികൾ ഒന്നു ചേരും. പ്രണയികൾക്ക് വിവാഹസാഫല്യം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവുണ്ടാവും. തൊഴിൽ രഹിതർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ വന്നുചേരുന്നതാണ്. കൂട്ടുകച്ചവടത്തിലൂടെ ലാഭവിഹിതം വർദ്ധിപ്പിക്കാനാവും. പഠനം, തൊഴിൽ, ബിസിനസ്സ് ഇവയ്ക്കായി വിദേശ യാത്രകൾ വേണ്ടിവരുന്നതാണ്. നാലാം ഭാവത്തിലെ കണ്ടകശനി മാറുന്നതിനാൽ മനക്ലേശത്തിൽ നിന്നും മോചനമുണ്ടാവും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കുറയുന്നതാണ്. വർഷമധ്യത്തിലെ വ്യാഴമാറ്റം ഹിതകരമല്ലാത്ത ഭാവത്തിലായതിനാൽ വലിയ മുതൽമുടക്കി സംരംഭങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അനാവശ്യ കാര്യങ്ങളിലെ പിടിവാശി ക്ലേശമുണ്ടാക്കും. ശത്രുക്കളെ സൃഷ്ടിക്കാനും കാരണമാകുന്നതാണ്.

 

തൃക്കേട്ട :-

സ്വതന്ത്രമായ സംരംഭങ്ങൾ തുടങ്ങാൻ വർഷത്തിൻ്റെ ആദ്യപകുതി ഉത്തമമാണ്.
ബന്ധുഗുണം വർധിച്ചു നിൽക്കുന്ന കാലമാണ്. ബന്ധുജന സഹായത്തോടെ തൊഴിൽലാഭം, വിവാഹലാഭം എന്നിവയുണ്ടാകും. ആശ്രയിച്ചു നിൽക്കുന്നവരിൽ നിന്ന് മികച്ച പിന്തുണ ഉണ്ടാകും. ദാമ്പത്യ ജീവിത സൗഖ്യം കൈവരിക്കും.ഗൃഹ നിർമാണത്തിന് ദീർഘകാലമായി ആഗ്രഹിച്ചിരുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പണി പൂർത്തിയാക്കിയ വീടുകൾ,ഫ്ളാറ്റുകൾ എന്നിവ വാങ്ങുവാൻ യോഗമുണ്ട്. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും.അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിയുടെ രാശിമാറ്റം വ്യക്തിത്വം വികസിക്കാനും മാനസികമായി പക്വത നേടാനും ചെറുപ്പക്കാരെ സഹായിക്കും. മുതിർന്നവർക്ക് കുടുംബപരമായ സൗഖ്യം ഉണ്ടാവുന്നതാണ്. മേയ് മാസത്തിലെ വ്യാഴമാറ്റം സമ്മിശ്രഫലങ്ങൾക്ക് കാരണമായേക്കും. എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതാണ്.

 

മൂലം :-

കർമരംഗത്ത് അപ്രതീക്ഷിത നേട്ടം. അധികാരകേന്ദ്രത്തിൽ മത്സരങ്ങൾ തരണം ചെയ്യും.
പുതിയ ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കുന്നതാണ്. പലകാരണങ്ങളാൽ ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാവും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും. ഇരുചക്രവാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്വഗൃഹം വിട്ടു താമസിക്കും. ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കും.

ഏപ്രിൽ, മേയ് മാസങ്ങളിൽ ചില അനിശ്ചിതത്ത്വങ്ങൾ ഏർപ്പെടാം. കണ്ടകശ്ശനിക്കാലം തുടങ്ങുന്നത് മാനസിക ക്ലേശമുണ്ടാക്കും. ദേഹസുഖക്കുറവിനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. മേയ് പകുതിക്കു ശേഷം വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ സുസ്ഥാനങ്ങളിലേക്ക് മാറുന്നതിനാൽ ജീവിതത്തിൻ്റെ ഗതി ശോഭനമാവും. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം.

 

പൂരാടം :-

തൊഴിൽപരമായ നേട്ടം. താൽക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും.ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കും. മാർച്ച് ഒടുവിലെ ശനി മാറ്റത്താൽ ‘കണ്ടകശ്ശനി’ ക്കാലം തുടങ്ങുന്നതിനാൽ മേയ് മാസം വരെ എല്ലാക്കാര്യങ്ങളിലും കരുതൽ വേണം. വ്യാഴവും രാഹുവും അനുകൂല ഭാവങ്ങളിലെത്തുന്നതിനാൽ ജൂൺ മാസം തൊട്ട് നേട്ടങ്ങൾ ആവർത്തിക്കും. പുതിയ തൊഴിൽ മേഖലയിൽ ശോഭിക്കുവാൻ കഴിയും. ബിസിനസ്സിൽ നിന്നും വരുമാനം അധികരിക്കുന്നതാണ്. വിദേശയാത്രകളാൽ പലതരം അഭിവൃദ്ധികൾ വന്നെത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവുന്നതാണ്.പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവന നവീകരണത്തിനു പണം ചെലവിടും. പണമിടപാടുകളിൽ കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം.

 

ഉത്രാടം :-

വർഷാരംഭം നേട്ടങ്ങളുടെ കാലമാണ് .സ്വന്തം സംരംഭങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം വന്നു ചേരുന്നതായിരിക്കും. മകളുടെ വിവാഹം സുഗമമായി നടത്താനാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി / വേതന വർദ്ധന ഭവിക്കുന്നതാണ്. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർധസർക്കാർ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം.
ഉത്രാടം ധനുക്കൂറുകാർക്ക് മാർച്ചുമാസം ഒടുവിലെ ശനിമാറ്റം ഗൃഹത്തിൽ ക്ലേശാനുഭവങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മകരക്കൂറുകാർക്ക് ഏഴരശ്ശനി തീരുന്നകാലം എന്നത് പല നിലയ്ക്കും സമാശ്വാസമേകും. വർഷമദ്ധ്യത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം ധനുക്കൂറുകാർക്ക് തൊഴിലിലും വ്യക്തിപരമായും നേട്ടമാകുമ്പോൾ മകരക്കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിലടക്കം സമ്മർദ്ദത്തിന് കാരണമാകും.

 

തിരുവോണം :-

ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. ഷെയർ, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ധനലാഭം കൈവരിക്കും.സാമൂഹിക പ്രവർത്തന രംഗത്ത് അംഗീകാരം തേടിയെത്തും.ഔദ്യോഗികമായി കൊതിച്ച പദവികൾ ലഭിക്കാം. വ്യാപാര ബന്ധം ദൃഢമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.പുതിയ വീട്ടിൽ താമസം തുടങ്ങാനാവും. മകൻ്റെ പഠിപ്പ്, ജോലി ഇവ തടസ്സമില്ലാതെ മുന്നേറുന്നതാണ്. മാർച്ച് അവസാനം ഏഴരശ്ശനിക്കാലം തീരുന്നത് പലതരം മുന്നേറ്റങ്ങളുണ്ടാക്കും. മാനസിക സൗഖ്യവും ഉയരുന്നതാണ്. കുടുംബത്തിനകത്തും പുറത്തും സ്വീകര്യത വർദ്ധിക്കുവാൻ കാരണമാകും. വർഷത്തിൻ്റെ ഒന്നാം പകുതിയുടെ തിളക്കം രണ്ടാം പകുതിക്ക് ഉണ്ടാവണമെന്നില്ല. വ്യാഴം ആറിലേക്കും രാഹു നാലിലേക്കും മാറുന്നത് സമ്മർദ്ദങ്ങൾക്ക് വഴിയൊരുക്കും. വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം.

 

അവിട്ടം :-

മാർച്ച് അവസാനത്തിൽ ഏഴരശ്ശനി തീരുകയാൽ അസാധ്യമെന്നു കരുതിയ കാര്യങ്ങൾ പോലും നേടാനാവും.പൊതുപ്രവർത്തനരംഗത്തു നേട്ടം കൈവരിക്കും. തൊഴിൽപരമായി നേരിട്ടിരിക്കുന്ന വിഷമതകൾ തരണം ചെയ്യും.യോഗ്യതക്കിണങ്ങുന്ന ഉദ്യോഗത്തിൽ പ്രവേശിക്കുവാനും സാധിക്കുന്നതാണ്. വിവാഹമാലോചിക്കുന്നവർക്കു ഉത്തമബന്ധം ലഭിക്കും. ഭക്ഷണസുഖം വർധിക്കും. ബന്ധുസമാഗമം ഉണ്ടാകും.
വിദ്യാർത്ഥികൾക്ക് മികച്ച നിലയിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്ര ഫലങ്ങൾക്കാണ് സാധ്യത. കുംഭക്കൂറുകാർക്ക് അദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയുണ്ടാവും. ജന്മരാശിയിൽ നിന്നും ശനി മാറുന്നതിനാൽ തടസ്സങ്ങളകലും. ആരോഗ്യം പുഷ്ടിപ്പെടും. ജൂൺ തൊട്ട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നതാണ്. വ്യക്തിപരമായും തൊഴിൽപരമായും വളർച്ച പ്രതീക്ഷിക്കാം.

 

ചതയം :-

ആദ്യത്തെ മൂന്നുമാസങ്ങൾക്ക് ശേഷം ഗുണപരമായി വലിയ പരിവർത്തനങ്ങൾ വന്നുചേരുന്നതാണ്.കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല കാലമാണ്. വാടകഗൃഹത്തിൽ നിന്നും മാറും. ക്യാംപസ് ഇന്റർവ്യൂവിൽ മികച്ച ജോലി. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ബന്ധുകലഹം മനക്ലേശമുണ്ടാക്കും. സ്വകാര്യ ജീവിതത്തിൽ ചിലരുടെ അനാവശ്യമായ കടന്നുകയറ്റം വിഷമിപ്പിക്കാം. ശനി മാർച്ച് 29 ന് ജന്മരാശിയിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. ജന്മശനിയുടെ ക്ലേശങ്ങൾ നീങ്ങും. സമ്മർദ്ദങ്ങൾ ഒഴിവാകുന്നതാണ്. മേയ് മാസം പകുതിയിലെ വ്യാഴമാറ്റം ഏറ്റവും അനുകൂലമാണ്. മനസ്സിൽ നല്ലകാര്യങ്ങൾ
ഇടം പിടിക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മക്കൾക്ക് നാനാപ്രകാരേണ വളർച്ച വന്നുചേരുന്നതായിരിക്കും. തൊഴിലിൽ നേട്ടമുണ്ടാകും. ധനോന്നതി സ്വാഭാവികമായി പ്രതീക്ഷിക്കാം.

 

പൂരുരുട്ടാതി :-

പുതിയ തൊഴിൽ സംരംഭങ്ങൾക്കായി തുടക്കം കുറിക്കും. ഭൂമിയിടപാടുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം.പ്രണയ ബന്ധിതർക്കു വീട്ടുകാരിൽ നിന്ന് അംഗീകാരം ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.ജന്മശനി മാറുന്നത് മാർച്ചുമാസത്തിലാണ്. അതിനുശേഷം ചില നേട്ടങ്ങൾ വന്നെത്തും. എങ്കിലും 2025 ലെ കുറച്ചധികം മാസങ്ങൾ ശനി പൂരൂരുട്ടാതി നാളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒരു പ്രതികൂലമായ കാര്യമാണ്. തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി കിട്ടും എന്നുറപ്പിക്കാനാവില്ല.എന്റെ ഉന്മേഷ രാഹിത്യത്താൽ അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞേക്കില്ല. മേയ് പകുതിയിലെ വ്യാഴമാറ്റം സൽഫലങ്ങൾക്ക് കാരണമാകും. കർമ്മരംഗത്ത് മുഴുകാൻ സാധിക്കും. കുടുംബ ജീവിതം സ്വച്ഛന്ദമാകും. കുറച്ചൊക്കെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മകളുടെ ജോലിക്കാര്യം ഫലവത്താകും. രാഹുവും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ഏറ്റവും കരുതൽ വേണ്ടതുണ്ട്.

 

ഉത്രട്ടാതി :-

വിവേകപൂർവം രണ്ടു പ്രാവശ്യം ചിന്തിച്ച് തീരുമാനം എടുക്കണം. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകണം. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും.കർമരംഗത്ത് അപ്രതിക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിദേശവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ വന്നുചേരും.യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. മാർച്ചുമാസം ഒടുവിൽ ജന്മശനിക്കാലം ആരംഭിക്കുന്നതിനാൽ അല്പം ദീർഘകാലം കൊണ്ട് പൂർത്തിയാവേണ്ട ഗൃഹനിർമ്മാണം മുതലായ ജോലികൾക്ക് തുടക്കം കുറിക്കാനാവും. വേണ്ടപ്പെട്ടവരുടെ വായ്പാ സഹായം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് തുടർചികിൽസയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും. മേയ് മാസത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം കൂടുതൽ ആശ്വാസം പകരും.

 

രേവതി :-

സാമ്പത്തിക ഭദ്രത കൈവരിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ആഢംബര വസ്തുക്കൾക്കായി പണച്ചെലവ് ഉണ്ടാകും. ആഗ്രഹിച്ചിരുന്ന ജോലിക്ക് നിയമന ഉത്തരവ് ലഭിക്കും.കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥകൾ വിട്ടൊഴിയും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും.സുചിന്തിതമായി തീരുമാനങ്ങൾ കൈക്കൊള്ളാനും ഉജ്ജ്വല വിജയം നേടാനും കഴിയും. അതുപോലെ തിടുക്കത്തിൽ പ്രവർത്തിച്ച് പരാജയപ്പെടാനും വഴിയൊരുങ്ങും. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല.ജന്മശ്ശനിക്കാലം തുടങ്ങുന്നതിൻ്റെ ക്ലേശഫലങ്ങളെ രാഹു ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ഒട്ടൊക്കെ പരിഹരിക്കാനാവും. മേയ് മാസത്തിൽ വ്യാഴം നാലാം ഭാവത്തിലേക്ക് മാറുകയാൽ ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ച വരാനും സാഹചര്യം അനുകൂലമായേക്കും.

 

Tags: 2025HoroscopemalayalamMalayalam newsNakshatrabhalamprimemediaprimemediaonline
Previous Post

തൃശ്ശൂരിൽ യുവതിയെ സ്വകാര്യ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ.

Next Post

2025 ൽ കുതിച്ചുയർന്ന് സ്വർണ വില; ഇന്നത്തെ സ്വർണ വില അറിയാം.

Next Post
സ്വർണ്ണവില കുറഞ്ഞു

2025 ൽ കുതിച്ചുയർന്ന് സ്വർണ വില; ഇന്നത്തെ സ്വർണ വില അറിയാം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In