കൊട്ടാരക്കരയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പോലീസ് തിരച്ചിൽ നടക്കുകയാണ്. ഈ അവസരത്തിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കുക എന്നുള്ളതാണ് ജനങ്ങൾ ചെയ്യേണ്ടത്.
ഒരു നാട് ഒട്ടാകെ കണ്ണീരും പ്രാർത്ഥനയുമായി ഇരിക്കുമ്പോൾ, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും കുട്ടിയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കാതെ വന്നേക്കാം.