48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഒരു ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍. 17500 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഇതാരാണെന്നല്ലേ ? പ്രമുഖ ഇലക്ട്രിക് വാഹന ( ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനായ ജഗ്ദീപ് സിംഗ് ആണ് ദിവസവും കോടികള്‍ ശമ്പളം വാങ്ങുന്നത്.
മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ജഗ്ദീപ് സിംഗ് നേടി. തുടര്‍ന്ന് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എം ബി എയും നേടി.
സ്റ്റോക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രതിഫലം 2. 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായാണ് റിപ്പോര്‍ട്ട്. 2010 ല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ( ഇവി) നൂതന ബാറ്ററി സാങ്കേതിക വിദ്യയ്ക്ക് തുടമിട്ട ക്വാണ്ടം സ്‌കേപ്പ് എന്ന് കമ്പനി സ്ഥാപിക്കുകയായിരുന്നു.