കോഴഞ്ചേരി / മാരാമൺ : എം എം എ ഹയർ സെക്കൻ്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും നടന്നു. സ്കൂളിൽ നിന്നും കാൽനടയായി പ്ലക്കാർഡുകളും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കുട്ടികൾ നെടുംപ്രയാർ ജംഗ്ഷനിലേക്ക് സന്ദേശ യാത്ര നടത്തി.
ബുധൻ പകൽ 3.30 ന് നെടുംപ്രയാർ ജംഗ്ഷനിൽ നടന്ന ചടങ്ങ് തിരുവല്ല ഡി വൈ എസ് പി ശ്രീ. എസ് അഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ. ഗിരീഷ് നാരായണൻ അധ്യക്ഷനായ ചടങ്ങിൽ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. എസ്. ബിനോയ്, മാരാമൺ മാർത്തോമ്മാ ചർച്ച് അസിസ്റ്റൻ്റ് വികാരി റവ. പ്രിൻസ് ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. എൽസി ക്രിസ്റ്റഫർ തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശം നൽകി.
ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും “ജീവിതമാകട്ടെ നമ്മുടെ ലഹരി” എന്ന വിഷയത്തെ ആസ്പദമാക്കി തെരുവുനാടകവും ഫ്ലാഷ്മോബും അവതരിപ്പിച്ചു.