തലയോലപ്പറമ്പ് :- പുത്തൻവീട്ടിൽ അൽഅമീൻ (18) നെയാണ് പൊതി ഭാഗത്ത് നിന്നും ശനിയാഴ്ച രാത്രി കടുത്തുരുത്തി എക്സൈസ് പിടികൂടിയത്.
എക്സൈസ് സംഘം പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നത് കണ്ട് രണ്ടംഗ സംഘം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന യുവാവ് ഇതിനിടെ ഓടി രക്ഷപ്പെട്ടു.
പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന അൽഅമീനെ കഴിഞ്ഞ 17 മുതൽ കാണാതായതായി കാട്ടി ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. മുറിയിൽ ഫോണിലെ സിം കാർഡ് ഊരി വച്ച ശേഷം ഐ ഫോൺ മാത്രമായിട്ടാണ് പോയത്. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പോലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഫോൺ ഐ എം ഇ ഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ വിവരം അറിയുന്നത്. തുടർന്ന് പോലീസ് ഞായറാഴ്ച യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കഞ്ചാവ് കൈവശം വച്ചതിന് അൽഅമീനിനെതിരെ കടുത്തുരുത്തി എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.