ന്യൂജനറേഷൻ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് 25 ഗ്രാം എംഡി എം എ യുമായി തിരുവനന്തപുരത്ത് പിടിയിലായത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതി എംഡി എം എയുമായി ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയത്.
മൈസൂര് – കൊച്ചുവേളി എക്സ്പ്രസ്സിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ എംഡി എം എ വാങ്ങാനുള്ള ആളെയും കാത്ത് റെയിൽവേ യാടിനു സമീപം ഒളിച്ചു നിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു, പോലീസിനെ കണ്ടപ്പോൾ സൂരജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാൽ പോലീസ് സംഘം പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു.
ആർക്കുവേണ്ടിയാണ് സൂരജ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്