പാലാ : യാത്രക്കിടയിൽ ബസ്സിനുള്ളിൽ വച്ച് യുവതിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കള്ളമല ഭാഗത്ത് പടിക്കവീട്ടിൽ (ഇപ്പോൾ കാണക്കാരിയിൽ വാടകയ്ക്ക് താമസം) ദീപു പീറ്റർ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും പാലായ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ സീറ്റിന് സമീപത്ത് വന്നിരുന്ന ഇയാൾ യുവതിയെ കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്തു. പാലാ സ്റ്റേഷൻ എസ്. ഐ ബിനു, സിപി ഓ മാരായ രഞ്ജിത്ത്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.