കർണാടക : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. പുഴയുടെ അടിത്തട്ടിൽ ഇറങ്ങി പരിശോധിക്കുന്നത് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘം.
അമാവാസി ദിവസമായതിനാൽ പുഴയിൽ നിന്ന് കടലിലേക്കുള്ള വെള്ളത്തിൻറെ ഒഴുക്ക് കൂടുന്നത് കൊണ്ട് ജലനിരപ്പ് താഴുന്നത് തിരച്ചിൽ നടത്താൻ സഹായമായി.
കാലാവസ്ഥ പ്രതികൂലം ആയതുകൊണ്ടും പുഴയിലെ ഒഴുക്ക് കണക്കിലെടുത്തും കഴിഞ്ഞ് തിങ്കളാഴ്ചയാണ് അർജുൻ അടക്കം മണ്ണിടിച്ചിലിൽ കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഉത്തര കന്നട ജില്ല ഭരണകൂടം നിർത്തിവച്ചത്. എന്നാൽ ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു.
രാവിലെ 7 മുതൽ 11 വരെയാണ് അനുകൂലമായ സമയം. റഡാർ പരിശോധനയിൽ ലോറിയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയ ഭാഗത്ത് വലിയ മരം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു. മരം ഉയർത്തി തിരച്ചിൽ നടത്താനാണ് ഈശ്വരൻ മാൽപ്പയുടെ തീരുമാനം.