തൃശ്ശൂർ :- യുവതിയുടെ സ്വകാര്യ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി 3 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പില്‍ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്‌എച്ച്‌ഒ ആന്റണി ജോസഫ നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി.
ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.