അരളിപ്പൂവ് കഴിച്ച് വിദ്യാർത്ഥിനികൾ അവശനിലയിൽ
കോലഞ്ചേരി കടയിരിപ്പ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥിനികളെ അവശനിലയിൽ ഹോസപിറ്റലിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ നിന്നും വരുന്ന വഴി അരളിപ്പൂവ് കഴിച്ചതായി പറയുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്.