ഏറ്റുമാനൂർ: കാണക്കാരി ആശുപത്രിപ്പടിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ കോട്ടമുറി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റുമാനൂരിൽ നിന്നും കടുത്തുരുത്തിയിലേക്ക് പോകും വഴിയായിരുന്നു അപകടം. അതേ ദിശയിൽ വന്ന ഒരു ടാങ്കർ ലോറി ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ മുൻവർഷം ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഒന്നുമില്ല.