55-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ച് ബാലതാരം ദേവനന്ദ. ജൂറി ചെയർമാനായ പ്രകാശ് രാജ് കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ടെന്നും കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെയെന്നും കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദ പറഞ്ഞു.




