കോട്ടയം :- ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദൂരുഹതയുളളതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




