പാലക്കാട് : പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപിക ലിസി , ക്ലാസ് ടീച്ചര്‍ ആശ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
9-ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. കുഴല്‍മന്ദം പൊലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.
അതേസമയം ആരോപണം നിഷേധിച്ച് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് രംഗത്തെത്തി.നിലവില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 4 ദിവസത്തേക്ക് അടച്ചിട്ടു.




