കാസർകോട് :- കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്നായിരുന്നു മർദ്ദനം. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനെയാണ് മർദിച്ചത്.
കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദിച്ചു. അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.




