കോട്ടയം :- മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്‍റെ കഴിവുകേടാണെന്നും അതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ തന്നെ അപകടത്തിലായെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മുടങ്ങിയ ശസ്ത്രക്രിയകള്‍ ഉടൻ ആരംഭിച്ച് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി എന്നിവർ അറിയിച്ചു.




